പനച്ചിക്കാട് ദക്ഷിണമൂകാംബീ ദേവിയുടെ മുന്നില്‍ വിദ്യാരംഭം കുറിച്ച് കുരുന്നുകള്‍ | Video

പനച്ചിക്കാട് ശ്രീ ദക്ഷിണമൂകാംബീ ദേവി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ്‌. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ്‌ വിദ്യാരംഭചടങ്ങുകള്‍.

കോവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 

Content Highlights: vidyarambham at panachikkad dakshinamookambika temple