ശാസ്ത്രോത്സവത്തിൽ വിസ്മയം തീർത്ത് ഭിന്നശേഷി വിദ്യാർഥികൾ

#സ്വന്തം ലേഖകൻ

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കരവിരുതുകൊണ്ട് വിസ്മയം തീർത്ത് ഭിന്നശേഷി വിദ്യാർഥികൾ. സ്പെഷ്യൽ സ്കൂൾ പ്രവൃത്തിപരിചയമേള കേൾവി പരിമിതിയും കാഴ്ച പരിമിതിയുമുള്ള നൂറുകണക്കിന് വിദ്യാർഥികളുടെ സജീവപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

നാല്പതിലേറെ സ്കൂളുകളിൽ നിന്നായി ആയിരത്തിലേറെ കുട്ടികളാണ് സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ എത്തിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വർക്ക് എജുക്കേഷൻ സ്പെഷ്യൽ ഓഫീസർ എസ്.എൻ.ഷംനാദ് പറഞ്ഞു. സ്പെഷ്യൽ സ്കൂൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനായി പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുന്നുണ്ടെന്നും ഇത്തവണ കൂടുതൽ കുട്ടികളെ എത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: State School Science Fest: Special Schools Showcase Talent and Innovation