മതിയായ തെളിവില്ല: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതിയിലെ അന്വേഷണം അവസാനിപ്പിച്ചു
വയനാട്: സമൂഹ മാധ്യമങ്ങളിലുടെ അപകീര്‍ത്തിയതുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. മാനന്തവാടി രൂപതാ പിആര്‍ഒക്കെതിരെയും കാരക്കാമല മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെയും നല്‍കിയ പരാതിയാണ് മതിയായ തെളിവുകളില്ലെന്ന പേരില്‍ തള്ളിയത്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി അറിയിച്ചു