VIDEO | 'യാത്രിയോം ധ്യാന്‍ കീജിയേ, പഴയങ്ങാടി പ്ലാറ്റ്ഫോമില്‍ മുത്തപ്പനുണ്ട്'

പഴയങ്ങാടി: വടക്കന്‍ കേരളത്തില്‍ റെയില്‍വേ സ്റ്റേഷനുകള്ക്കടുത്തെല്ലാം യാത്രക്കാരെ അനുഗ്രഹിച്ച് മുത്തപ്പനുണ്ട്. പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് പക്ഷേ മുത്തപ്പന് 'തറവാട്' തന്നെയാണ്. വര്‍ഷങ്ങളായി മുടങ്ങാതെ സ്റ്റേഷനിലെത്തി ജീവനക്കാരെയും യാത്രക്കാരെയും തീവണ്ടികളെയും മുത്തപ്പന് അനുഗ്രഹിക്കും. ഇത്തവണയും മുടങ്ങാതെ മുത്തപ്പനും തിരുവപ്പനും സ്റ്റേഷനിലും പ്ലാറ്റ്ഫോമിലെത്തി.
മുത്തപ്പന് കെട്ടിയാടുമ്പോള്‍ തറവാട്ടില്‍ കയറുന്ന ചടങ്ങ് പ്രധാനമാണ്. 25 വര്‍ഷം മുമ്പ് അന്നത്തെ സ്റ്റേഷന് മാസ്റ്റര്‍ തറവാട്ടില്‍ കയറണമെന്ന് നിര്‍ദേശിച്ചതോടെയാണ് സ്റ്റേഷനടുത്തുള്ള മുത്തപ്പന് ക്ഷേത്രത്തില്‍ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും സ്റ്റേഷനിലെത്തി അനുഗ്രഹിക്കാന്‍ തുടങ്ങിയത്. അരിയിട്ട് സ്വീകരിക്കുകയും അരിയിട്ട് യാത്രയാക്കുകയും ചെയ്യും. സ്റ്റേഷനുകള്‍ക്കടുത്ത് മുത്തപ്പന് ക്ഷേത്രങ്ങളും തെയ്യങ്ങളും മിക്കയിടത്തുമുണ്ടെങ്കിലും പഴയങ്ങാടിയിലല്ലാതെ മറ്റൊരിടത്തും സ്റ്റേഷനുള്ളിലേക്ക് കയറാറില്ല.
സ്റ്റേഷന് സൂപ്രണ്ട് കെ.കെ.വി. ഹരിദാസന്, സ്റ്റേഷന്‍മാസ്റ്ററായ വി. ഷെല്‍ന, ആര്. ശരത്ത്, എ.വി. ജിതിന്‍രാജ്, ബുക്കിങ്ങ് ക്ലര്‍ക്ക് സി. ഷൈജേഷ്, സന്തോഷ് ബെന്‍സില്‍ എന്നിവര്‍ ചേര്‍ന്നാണ് ഞായറാഴ്ച മുത്തപ്പനെയും തിരുവപ്പനയെയും സ്റ്റേഷനില്‍ സ്വീകരിച്ചത്. യാത്രക്കാരും അനുഗ്രഹമേറ്റുവാങ്ങി.
റെയില്വേസ്റ്റേഷന് തറവാടായ കഥ