സര്‍ക്കാരിനെ കളിയാക്കി ഭഗവന്ത് സിങ് മൻ; പൊട്ടിച്ചിരിച്ച് സിദ്ദു | Viral Video
സര്‍ക്കാരിനെ കളിയാക്കി ഭഗവന്ത് സിങ് മന്നിന്റെ കോമഡി, അതുകേട്ട് ചിരി അടക്കാനാവാതെ കോൺഗ്രസ് നേതാവ് നവജോത് സിങ് സിദ്ദു! പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ അട്ടിമറി വിജയത്തിനുപിന്നാലെ പാർട്ടി നേതാവ് ഭഗവന്ത് സിങ് മന്നിന്റെയും നവജോത് സിങ് സിദ്ദുവിന്റെയും വീഡിയോ സമൂഹാധ്യമങ്ങളിൽ വൈറലാവുകയാണ്.
ഭഗവന്ത് സിങ് മൻ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കും മുമ്പ് പങ്കെടുത്ത 'ലാഫ്റ്റർ ചാലഞ്ച്' എന്ന ഹാസ്യപരിപാടിയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പരിപാടിയിലെ വിധികർത്താവായിരുന്നു കോൺഗ്രസ് നേതാവ് സിദ്ദു.
ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ധുരി മണ്ഡലത്തിൻ നിന്ന് വൻ ഭൂരിപക്ഷത്തോടെയാണ് അടുത്ത മുഖ്യമന്ത്രികൂടിയായ ആം ആദ്മി നേതാവ് ഭഗവന്ത് സിങ് മൻ മത്സരിച്ചു വിജയിച്ചത്.