ഫുട്‌ബോള്‍ മത്സരത്തിനിടെ പടക്കം കാണികൾക്കിടയിൽ വീണ് പൊട്ടി; ഒഴിവായത് വൻദുരന്തം
അരീക്കോട് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിനിടെ അപകടം. മത്സരത്തിന് മുന്‍പ് നടത്തിയ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കം കാണികള്‍ക്കിടയിലേക്ക് പൊട്ടിത്തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ 25 പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും കെ.എം.ജി മാവൂരും തമ്മിലായിരുന്നു ഫൈനല്‍മത്സരം. ഗാലറിയും കവിയുന്ന തരത്തിൽ കാണികൾ എത്തിയിരുന്നു. ചൈനീസ് പടക്കമാണ് പൊട്ടിച്ചതെന്ന് അരീക്കോട് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച മത്സരം പിന്നീട് പുനഃരാരംഭിച്ചു.