'ജനിച്ച മണ്ണിൽ അന്തസ്സോടെ ജീവിക്കാനാണ് ഈ സമരം'; കണ്ണമാലിയിൽ തീരദേശ റോഡ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി കണ്ണമാലിയിൽ കടൽകയറ്റം രൂക്ഷമായതോടെ ഫോർട്ടുകൊച്ചി-ആലപ്പുഴ തീരദേശ റോഡ് ഉപരോധിച്ച് നാട്ടുകാർ. ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. വാ​ഗ്ദാനങ്ങളും പൊള്ളയായ പ്രഖ്യാപനങ്ങളും വേണ്ടെന്നും ജനിച്ച മണ്ണിൽ അന്തസ്സോടെ ജീവിക്കാനാണ് ഈ സമരമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 

Content Highlights: Locals blocked the coastal road in Kannamaly