കോടിയേരിയെപ്പോലെ എന്തുകൊണ്ട് മുഖ്യമന്ത്രിക്കു പറ്റുന്നില്ല, അനുകമ്പ പിടിച്ചുപറ്റാൻ ശ്രമം- കുമ്മനം
കേന്ദ്രസർക്കാരിൻ്റെ പണമുപയോഗിച്ച് പദ്ധതികൾ നടത്തിയതിനു ശേഷം കേന്ദ്രം ഒന്നും നൽകുന്നില്ല എന്ന് പറഞ്ഞ് കേരളസർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
'സ്കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി അത് കേരള ഗവൺമെൻറിൻറെ പദ്ധതി എന്നുള്ള നിലയ്ക്ക് അതിന്റെ ഉദ്ഘാടന കർമ്മം വിപുലങ്ങളായ പരിപാടികളോടുകൂടി നടത്തിയത് ലജ്ജാകരമെന്ന് മാത്രമേ പറയാൻ പറ്റൂ. കാരണം പിഎം പോഷണ്‍ പദ്ധതി എന്ന് പറയുന്നത് കേരളത്തിൽ നടപ്പിലാക്കുമ്പോൾ അതിന്റെ മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് കൊടുക്കുന്നത്.
കേന്ദ്രം കൊടുക്കുമ്പോൾ കേന്ദ്രത്തിന്റെ പേരൊന്ന് എഴുതിവെച്ചാലെന്താ. നരേന്ദ്രമോദിയുടെ ഒരു ഫോട്ടോ കൊടുത്താലെന്താ കുഴപ്പം. കേന്ദ്രം ഒന്നും തരുന്നില്ല എന്ന് പറഞ്ഞ് ജനങ്ങളെ മുഴുവൻ ഇരുട്ടിൽ നിർത്തുകയാണ്. അവരെ ഇത്തരത്തിൽ തെറ്റദ്ധരിപ്പിച്ചിട്ട് എന്താണ് പ്രയോജനം. ഓരോന്നിന്റെയും പണം കേരളത്തിന് കിട്ടുന്നുണ്ട്.
ഇപ്പോൾ പിഎംസി പ്രധാനമന്ത്രി ശ്രീ എന്നുള്ള ഒരു പദ്ധതി ഇവിടെ സ്‌കൂളുകളിൽ നടപ്പിലാക്കാൻ വേണ്ടി കേന്ദ്രം കൈയയച്ച് പണം കൊടുക്കുകയാണ്. 1.13 കോടി കേന്ദ്ര സർക്കാർ ഇതിനുവേണ്ടി നീക്കിവച്ചിരിക്കുന്ന ആ പദ്ധതി പ്രകാരം ചിലവഴിക്കേണ്ടത്. അതിൽ 67,93000 രൂപയും കൊടുക്കുന്നത് കേന്ദ്ര സർക്കാരാണ്. ഓരോ സ്‌കൂളിനും കിട്ടുന്നതാണ്. ഓരോ സ്‌കൂളിനും 1.13 കോടി രൂപ കിട്ടുന്ന പിഎംസി പദ്ധതി എന്തുകൊണ്ട് ഒപ്പ് വെക്കുന്നില്ല? നാളിതുവരെ ആയിട്ട് ഒപ്പ് വെച്ചിട്ടില്ല. മറ്റു പല സംസ്ഥാനങ്ങളും ഒപ്പുവച്ചു കഴിഞ്ഞു. അവർ ആ പണം വാങ്ങുന്നു. ആ സ്‌കൂളുകളിലൊക്കെ വളരെ ഭംഗിയായിട്ട് നടക്കുന്നു. ഇത് സർക്കാർ സ്‌കൂളുകൾക്ക് നൽകുന്നതാണ്. ഇത് എയ്ഡഡ് സ്‌കൂളുകൾക്ക് നൽകുന്നതാണ്. ഈ പണം എന്തുകൊണ്ട് വാങ്ങുന്നില്ല? ഇത് വാങ്ങാതിരിക്കുകയും സർക്കാർ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുള്ള പ്രചരണം വ്യാപകമായി പ്രചരണം നടത്തി.
ദേശീയപാത വികസനത്തിന്റെ കാര്യത്തിലും ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റവും കൂടുതൽ തുക കൊടുത്തിട്ടുള്ളത് കേരളത്തിനാണ്. ഈ സാമ്പത്തിക വർഷം 23300 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതിൽ മുപ്പത് ശതമാനം തുകപോലും ചിലവഴിച്ചിട്ടില്ല. എന്തുകൊണ്ട് കേരളം ഇത് ചെലവഴിക്കുന്നില്ല? കാരണം ഇതൊക്കെ ചിലവഴിച്ച് ഈ നാട് നന്നായാൽ അത് കേന്ദ്ര സർക്കാരിന്റെ പണം കൊണ്ടാണ് ഈ കേരളം നന്നായത് എന്ന് ജനങ്ങൾ ധരിക്കുമോ എന്ന് വിചാരിച്ചാണ്. അതൊരു തെറ്റിദ്ധാരണയല്ല ജനങ്ങൾ ധരിക്കേണ്ടത് തന്നെയാണ്. ' കുമ്മനം രാജശേഖരൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള കേസിൽ വീണ ചെയ്തത് സേവനം മാത്രമാണ്. സേവനത്തിൻറെ പണം മാത്രമാണ് മകൾ വാങ്ങിയതെന്നുമുള്ള അഭിപ്രായപ്രകടനങ്ങളിലൂടെ മുഖ്യമന്ത്രി
ആളുകളുടെ മുഴുവൻ അനുകമ്പ പിടിച്ചെടുക്കാൻ വേണ്ടിയാണ് പറയുന്നത്. നിയമം നിയമത്തിൻറെ വഴിക്ക് പോകട്ടെ എന്ന് പറയുന്നില്ലല്ലോ. എന്തുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതുപോലെ മുഖ്യമന്ത്രിക്ക് പറയാൻ പറ്റുന്നില്ല? കുമ്മനം രാജശേഖരൻ പറഞ്ഞു.