മഹാകുംഭമേളയിൽ ഭക്തജനപ്രവാഹം, മൗനി അമാവാസി സ്‌നാനത്തിനെത്തിയത് ലക്ഷക്കണക്കിന് തീർഥാടകർ

Photo: അരുണ്‍ പി. ഗോപി , മാതൃഭൂമി
Photo: അരുണ്‍ പി. ഗോപി , മാതൃഭൂമി

മഹാകുംഭമേളയുടെ പ്രധാന സ്‌നാനങ്ങളിൽ ഒന്നായ മൗനി അമാവാസി ദിനത്തിൽ അഭൂതപൂർവ്വമായ തിരക്കാണ് പ്രയാഗ് രാജിൽ അനുഭവപ്പെടുന്നത്. ഇന്നലെ പുലർച്ചയോടെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നടക്കം ദശലക്ഷക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനായി എത്തിക്കൊണ്ടിരുന്നത്. ഇന്ന് പുലർച്ചെ രണ്ടര മണിയോടെയാണ് കുംഭമേളയിലെ ആറ് പ്രധാന സ്‌നാനങ്ങളിൽ ഒന്നായ മൗനി അമാവാസിയുടെ ചടങ്ങുകൾ ആരംഭിച്ചത്. നാഗസന്ന്യാസിമാരും അഘോരികളും അടങ്ങുന്ന സംഘത്തിനാണ് ത്രിവേണി സംഗമത്തിൽ ആദ്യം സ്‌നാനം ചെയ്യാനുള്ള അവസരം. ഈ സമയം മറ്റ് ഭക്തജനങ്ങളെ അവിടേക്ക് കടത്തിവിടുകയില്ല. അതിന് ശേഷമാണ് മറ്റുള്ളവർക്ക് സ്‌നാനം ചെയ്യാനുള്ള അവസരം ഉണ്ടാവുക.

Read More: മൗനിഅമാവാസിയിലെ പ്രയാഗ്‌രാജ്; ഗംഗയുടെ തീരത്തെ ഈ ആശ്രമത്തിലിരുന്ന് നോക്കിയാൽ കാണാം ഭക്തരുടെ ഒഴുക്ക്......

Content Highlights: mauni amavasyaMillions of devotees throng Prayagraj for Mauni Amavasya,