Video | ലോറിക്ക് സൈഡ് കൊടുത്തു; LPG ബുള്ളറ്റ് ടാങ്കര്‍ ജപ്പാന്‍ പദ്ധതിക്കെടുത്ത കുഴിയിൽ ചെരിഞ്ഞു

കൊല്ലം ചാത്തന്നൂര്‍ തിരുമുക്ക് ജങ്ഷനില്‍ ദേശീയ പാതയില്‍ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ ലോറി കുഴിയിലേക്ക് ചെരിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ രാജസ്ഥാന്‍ സ്വദേശിവിക്രംസിങ്ങിന് നിസ്സാരപരിക്കേറ്റു. 

തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് എല്‍പിജിയുമായി പോകവേ എതിരേ വന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടേയാണ് അപകടം. 18ടണ്‍ ഗ്യാസ് ആണ് വാഹനത്തിലുണ്ടായിരുന്നത്. ചാത്തന്നൂര്‍ പോലീസും പരവൂരില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പുലര്‍ച്ചെ 4.10 ഓടെ ഉയര്‍ത്തിയ വാഹനം പാരിപ്പള്ളി ഐഒസി പ്ലാന്റിലേക്ക് മാറ്റി 

ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയിലേക്കാണ് ചെരിഞ്ഞത്. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ദേശീയ പാതയുടെ പണി നടക്കുന്നതെന്നആക്ഷേപം ശക്തമാണ്

Inshorts | LPG tanker accident near Chathannoor, Kollam. Driver injured, gas leak avoided.  Road construction blamed for the mishap.


 

Content Highlights: LPG Tanker Overturns on National Highway