കേരളം സമാധാനവും പുരോഗതിയുമുള്ള സംസ്ഥാനം,സർക്കാരിനെ വിലയിരുത്തിയാൽ ഫലം ഇടതുമുന്നണിക്കനുകൂലം- ബാലഗോപാൽ
കൊട്ടാരക്കര: കടലിൽ കപ്പൽ മുങ്ങിയത് ഇടതുമുന്നണി കാരണമാണെന്നു ആരോപിക്കുന്നതു പോലെയാണ് ദേശീയപാത തകർന്നതിൽ കോൺഗ്രസ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും ഇതു ജനം തള്ളിക്കളയുമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. എഴുകോണിൽ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മാണോദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ഏതു സ്ഥലത്തും പാലവും പാതയും തകരുന്നത് നിർമ്മാണത്തിലെ പിഴവോ പരിസ്ഥിതി പ്രശ്നങ്ങളോ ആകും കാരണം. മലപ്പുറത്ത് ദേശീയപാത തകർന്നതിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഏജൻസിയാണ് ദേശീയപാത നിർമ്മിക്കുന്നത്. അവർ കരാർ നൽകിയിരിക്കുകയാണ്. നിർമ്മാണത്തിലുണ്ടായ പിഴവുകൾ അനേഷിക്കേണ്ടതും പരിശോധിക്കേണ്ടതും കേന്ദ്രസർക്കാരാണ്. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. പാത നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാൻ ആറായിരം കോടി നല്കി എന്നതു മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുളളതെന്നും മന്ത്രി പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യക്തിപ്രശ്നങ്ങൾ ചർച്ചയായാൽ ഒരു കാരണവുമില്ലാതെ രാജിവച്ച് തിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലുള്ള പ്രതിഷേധമാകും ഉയരുക. എൽ.ഡി.എഫിന് അനുകൂലമായുള്ള വിധിയെഴുത്താകും ഉണ്ടാവുക. കേരളം സമാധാനവും പുരോഗതിയുമുള്ള സംസ്ഥാനമാണ്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ഉണ്ടായാൽ ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.
In Short: Kerala Finance Minister K.N. Balagopal, speaking at the KCA Cricket Stadium inauguration in Ezukone, rejected Congress’s claims blaming the state government for the National Highway collapse in Malappuram. He attributed such incidents to construction or environmental issues, noting that the central government’s NHAI oversees highway construction, with the state only funding land acquisition. Balagopal criticized the politicization of the issue and expressed optimism about the LDF’s success in the Nilambur by-election, emphasizing Kerala’s commitment to peace and progress. He warned that focusing on personal issues in the by-election could backfire on the opposition, strengthening LDF support.