ഞൊടിയിടയിൽ മനുഷ്യരെ കണ്ടെത്തും, ശാസ്ത്രോത്സവത്തിലെ റെസ്ക്യൂ റോബോട്ട്
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ രക്ഷപ്രവർത്തനത്തിന് സഹായിക്കുന്ന റോബോട്ടുമായി കാസർക്കോട്ടെ വിദ്യാർഥികൾ. ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ ശ്രീനന്ദ് അദ്വൈത് എന്നിവരാണ് ഡിസൈഡ്ബോട്ട് എന്ന റോബോട്ടിനെ അവതരിപ്പിച്ചത്. ദുരന്തബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ എഐ സഹായത്തോടെ കണ്ടെത്തുകയാണ് റോബോട്ടിന്റെ ദൗത്യം.