വീടില്ല, രണ്ട് കൊല്ലമായി താമസം ശൗചാലയത്തിൽ; നികുതി അടയ്ക്കാൻ നഗരസഭ നോട്ടീസ്
രണ്ടു വർഷത്തിലധികമായി കോഴിക്കോട് മുക്കം നഗരസഭയിലെ തെച്ച്യാട് സ്വദേശി സദാനന്ദൻ എന്ന 60കാരൻ താമസിക്കുന്നത് ശൗചാലയത്തിലാണ്. പ്രാഥമിക കാര്യങ്ങളും ഇവിടെത്തന്നെ. താമസിച്ചിരുന്ന പഴയ ഷെഡ് പൊളിഞ്ഞതോടെയാണ് സദാനന്ദൻ ഇവിടേക്ക് താമസം മാറ്റിയത്. കാലൊന്ന് നിവർത്തിവയ്ക്കാൻ പോലും സാധിക്കില്ല. വീടില്ലാത്ത സദാനന്ദന് തൊള്ളായിരത്തോളം രൂപ നികുതി അടയാക്കാനുള്ള നോട്ടീസും നഗരസഭയുടേതായി വന്നിട്ടുണ്ട്. ചെറിയ മാനസികവെല്ലുവിളിയും നേരിടുന്ന സദാനന്ദന്
വർഷങ്ങൾക്ക് മുൻപ് ജോലിക്കിടെ പനയിൽനിന്ന് വീണ് അപകടം പറ്റിയിരുന്നു. ഇതോടെ മറ്റുള്ളവർ നൽകുന്ന സഹായമാണ് സദാനന്ദന്റെ ഏക ആശ്രയം. ഇതിനിടെയാണ് നഗരസഭ നോട്ടീസ് വന്നത്.