ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായി കര്‍വാചൗത് ആചരിച്ച് സ്ത്രീകള്‍ | വീഡിയോ

Photo: ANI
Photo: ANI

ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ കര്‍വാചൗത് ആചരിച്ചു. ഞായറാഴ്ചയായിരുന്നു കര്‍വാചൗത്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് കര്‍വാചൗത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ക്ഷേമത്തിനുമായി സ്ത്രീകള്‍ സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വ്രതമനുഷ്ഠിക്കുന്ന ആചാരണമാണിത്. സ്ത്രീകള്‍ മൈലാഞ്ചി അണിയുകയും പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. ചന്ദ്രോദയത്തിന് ശേഷം ചന്ദ്രനെ നോക്കിയശേഷം ഭാര്യ അരിപ്പയിലൂടെ ഭര്‍ത്താവിന്റെ മുഖവും നോക്കും. അതിനുശേഷം ഭര്‍ത്താവ് നല്‍കുന്ന ഭക്ഷണം കഴിച്ച്  വ്രതം അവസാനിപ്പിക്കുന്നതോടെ കര്‍വാചൗത് പൂര്‍ണമാകുന്നു. 

Content Highlights: karwa chauth fasting and celebrations in various indian states