തന്റെ അനുമതിയില്ലാതെ 'കടുവാക്കുന്നേല്‍ കുറുവച്ചന്‍' പുറത്തിറക്കാന്‍ സമ്മതിക്കില്ല; കുറുവച്ചന്‍
കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കേന്ദ്ര കഥാപാത്രവുമായി ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമകള്‍ പ്രതിസന്ധിയില്‍. തന്റെ അനുമതിയില്ലാതെ സിനിമകള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് കഥയിലെ കേന്ദ്രകഥാപാത്രമായ പാലാ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
പാലാ മീനച്ചിലില്‍ സ്വദേശി കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതാനുഭവങ്ങള്‍ സിനിമയാകുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പില്ല. എന്നാല്‍ നിലവില്‍ പ്രഖ്യാപിച്ച സിനിമകളോട് യോജിപ്പില്ല. ആ സിനിമ വര്‍ഷങ്ങള്‍ക്ക് മുന്‍പേ രഞ്ജി പണിക്കര്‍ക്ക് നല്‍കിയതാണ്. എഴുതിക്കൊടുത്തിട്ടില്ല. വാക്കാലാണ് ഉറപ്പ് നല്‍കിയതെന്നും കുറുവച്ചന്‍ പറയുന്നു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുമായി കുറുവച്ചന്‍ നടത്തിയ നിയമപോരാട്ടമാണ് കഥയ്ക്ക് ആധാരം.
Content Highlights: