രാജ്യത്തെ കോവിഡ്-19 പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ പ്രതിരോധ സേന

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ്-19 പോരാളികള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ പ്രതിരോധ സേന. മെയ് 3-ന് മൂന്ന് സേനാ വിഭാഗങ്ങളും പ്രത്യേകം പരിപാടികള്‍ നടത്തും. വ്യോമസേന ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെ ഫ്‌ളൈപാസ്റ്റ് നടത്തും. നാവിക സേനയുടെ ഹെലികോപ്റ്റര്‍ ആശുപത്രികളില്‍ പുഷ്പവൃഷ്ടി നടത്തും. കരസേന പോലീസ് സ്മാരകങ്ങളില്‍ റിത്ത് സമര്‍പ്പിക്കും. റെഡ് സോൺ ഉൾപ്പടെ പോലീസ് സേന മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. അതിനാൽ സൈനിക വിന്യാസത്തിന്റെ ആവിശ്യം ഇല്ലെന്ന് ബിപിൻ റാവത് അറിയിച്ചു. 

ഗള്‍ഫില്‍ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കാന്‍ കപ്പലുകള്‍ തയ്യാറായതായി കഴിഞ്ഞു എന്നും നാവിക സേന മേധാവി  അറിയിച്ചു. നിർദ്ദേശങ്ങൾ ലഭിച്ചാൽ മുതൽ ഒഴുപ്പിക്കൽ തുടങ്ങുമെന്നും ക്രാംബിർ സിംഗ് വ്യക്തമാക്കി. 

Content Highlights: