ഹരിവരാസനം പാടി ജർമൻ ഗായിക, ഏറ്റവും മനോഹരമായ അയ്യപ്പഗാനമെന്ന് വിശേഷണം; കൈയ്യടിച്ച് സോഷ്യൽ മീഡിയ

പ്രശസ്തമായ അയ്യപ്പഭക്തി​ഗാനമായ ഹരിവരാസനം പാടി ജർമൻ ഗായിക കാസ്‌മേ സ്പിറ്റ്മാൻ. ഏറ്റവും മനോഹരമായ അയ്യപ്പ​ഗാനം എന്ന് വീഡിയോയിൽ കുറിച്ചുകൊണ്ടായിരുന്നു കാസ്‌മേ ​ഗാനം പങ്കുവെച്ചത്. ഇന്ത്യയുടെ ശാസ്ത്രീയസംഗീതവും സംസ്‌കാരവും ഏറെ ഇഷ്ടപ്പെടുന്ന കാസ്‌മേ, ഹിന്ദുഭക്തി ​ഗാനങ്ങളും സംസ്കൃത ശ്ലോകങ്ങളുമെല്ലാം അവതരിപ്പിച്ച് ​നേരത്തെയും ശ്രദ്ധ നേടിയിരുന്നു. 

കാഴ്ചപരിമിതിയുള്ള 21-കാരി കാസ്‌മേ ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തയായ പാട്ടുകാരിയാണ്. ഗായികയും എഴുത്തുകാരിയും സംഗീതജ്ഞയുമായ കാസ്‌മേ മലയാളം, തമിഴ്, ഹിന്ദി ചലച്ചിത്രഗാനങ്ങളും സംസ്‌കൃത ശ്ലോകങ്ങളും മനോഹരമായി പാടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ള കാസ്മിയുടെ ​ഗാനാലാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുകയും അവരെ നേരിൽ കാണുകയും ചെയ്തിരുന്നു. 

Inshort: Casmee Spitmann, a German singer, has won hearts by singing `Harivarasanam`, a popular Ayyappan devotional song. She shared the video, calling it the most beautiful Ayyappan song.

Content Highlights: German Singer Sings `Harivarasanam`, A Famous Ayyappan Devotional Song