Video | അനുവദനീയമല്ലാത്ത ഭാഗത്ത് യു-ടേണ്‍; ഫ്ലോറിഡയില്‍ ട്രക്കിലേക്ക് കാർ ഇടിച്ചുകയറി മൂന്ന് മരണം

അനുവദനീയമല്ലാത്ത ഭാഗത്ത് യു-ടേൺ ചെയ്യാൻ ശ്രമിച്ച സെമി ട്രക്കിൽ കാ‍ർ ഇടിച്ചുകയറി മൂന്ന് മരണം. ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 12-ന് ഫ്ലോറിഡയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ട്രക്ക് ഡ്രെെവർ അശ്രദ്ധമായി യു-ടേൺ എടുക്കുന്നതും കാർ വേ​ഗത്തിൽ ട്രക്കിലേക്ക് ഇടിച്ചുകയറുന്നതും വീഡിയോയിൽ വ്യക്തമാണ്. ട്രക്കിന്റെ ഡാഷ് ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.

ഔദ്യോ​ഗിക ആവശ്യത്തിന് മാത്രം ഉപയോ​ഗിക്കേണ്ട ഭാ​ഗത്താണ് ട്രക്ക് അനധികൃതമായി യു-ടേൺ എടുത്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇന്ത്യൻ വംശജനായ ഡ്രെെവർക്കെതിരെ വലിയ സെെബർ ആക്രമണമാണുണ്ടാകുന്നത്.

In Short | On August 12 in Florida, a semi-truck attempted an illegal U-turn in a restricted area, leading to a tragic accident. A speeding car collided with the truck, killing three passengers instantly.

Content Highlights: Semi-truck made an illegal U-turn in a restricted zone causing fatal crash