പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉള്ള പ്രത്യേക വേതനം നല്‍കുന്നതില്‍ പോലീസിനെ തഴഞ്ഞ് ധനവകുപ്പ്
തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉള്ള പ്രത്യേക വേതനം നല്‍കുന്നതില്‍ പോലീസിനെ തഴഞ്ഞ് ധനവകുപ്പ്. ജില്ലാ കളക്ടര്‍മാര്‍ മുതല്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ വരെയുള്ളവര്‍ക്ക് ആനുകൂല്യം അനുവദിച്ചെങ്കിലും പോലീസിനെ പരിഗണിച്ചില്ല.
ധനവകുപ്പിന്റെ നടപടിയില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. കഴിഞ്ഞ തവണ പോലീസുകാര്‍ക്ക് പ്രത്യേക വേതനം ലഭിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.
ഒരു മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ തുല്യമായ തുകയാണ് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് പ്രത്യേക വേതനമായി നല്‍കുക. ഇതിനായി ബജറ്റില്‍ നിന്നാണ് തുക വിലയിരുത്തിയിരിക്കുന്നത്.
Content Highlights: