നാല് വയസ്സുള്ള മകനുമായി ബസ്സിന് മുന്‍പില്‍ ചാടി അച്ഛന്റെ ആത്മഹത്യാശ്രമം

#അനുഭദ്രൻ

നാലു വയസ്സുള്ള മകനുമായി സ്വകാര്യ ബസ്സിന് മുന്‍പില്‍ ചാടി പിതാവിന്റെ ആത്മഹത്യാശ്രമം. സ്വകാര്യ ബസ് ഡ്രൈവര്‍ ബി.ഉണ്ണികൃഷണന്റെ സമയോചിതമായ ഇടപെടിലില്‍ രണ്ടു പേരും രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 9.30-ന് അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഭാര്യയ്‌ക്കൊപ്പം അടൂരിലെ ആശുപത്രിയിലെത്തിയതായിരുന്നു ഇയാള്‍. ആശുപത്രി പരിസരത്ത് വച്ച് ഭാര്യയെ അല്‍പസമയം കാണാതായ പരിഭ്രാന്തിയിലാണ് ബസ്സിനു മുന്നിലേക്ക് ചാടിയതെന്നാണ് ട്രാഫിക് പോലീസ് നല്‍കുന്ന വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056) 

Content Highlights: Timely Intervention Averts Disaster as Father Jumps Before Bus with Son