ഏഴ് മാസം മുൻപ് പണിത പാലം,ഒരു നാടിന്റെ ആശ്രയം; തകർന്നത് രാത്രി, ഒഴിവായത് വൻ ദുരന്തം
മഴ ഈരാറ്റുപേട്ടയിൽ വൻ ദുരന്തം വിതച്ചപ്പോൾ നാടിന്റെ ഒന്നാകെ ആശ്രയമായിരുന്ന നടപ്പാലം തകർന്ന സങ്കടത്തിലാണ് ഒരു ജനത. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഏഴ് മാസം മുൻപ് പാലം പണിതത്. സ്കൂൾ കുട്ടികൾക്കടക്കം ആശ്വാസമായിരുന്ന പാലമാണ് ഇക്കഴിഞ്ഞ വെള്ളപൊക്കത്തിൽ തകർന്നത്.
