നേര്യമംഗലത്തിനു സമീപം റബ്ബർതോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ
നേര്യമംഗലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് കാഞ്ഞിരവേലി മാടകയിൽ വീട്ടിൽ ഷാജൻ്റെ റബ്ബർ തോട്ടത്തിൽ ആനയെ കണ്ടത്. കരിമണൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.