നിതീഷിന്റെ ഉന്നംതെറ്റിയ അമ്പ്, ഇടഞ്ഞ് ആന; ദസറ ആഘോഷങ്ങള്‍ക്കിടെ അപകടങ്ങള്‍ | വീഡിയോ

തിന്മയ്ക്കുമേല്‍ നന്മയുടെ വിജയാഘോഷമാണ് ദസറ. രാവണപ്രതിമ ദഹിപ്പിക്കുന്നത് ഉത്തരേന്ത്യന്‍ ആഘോഷത്തിന്റെ പ്രധാനഭാഗമാണ്. രാവണന്റെ രൂപത്തിന് നേരെ അമ്പെയ്തും ഇത് ആചരിക്കാറുണ്ട്. ഇത്തരത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അമ്പെയ്ത്ത് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
അമ്പും വില്ലും കുലച്ചശേഷം അമ്പ് മാത്രം വിഗ്രഹത്തിന് നേരെ അയയ്‌ക്കേണ്ടതിന് പകരം, കൈയ്യിലിരിക്കുന്ന വില്ലും വിടുന്നതാണ് പ്രചരിക്കുന്ന വീഡിയോയില്‍ ഉള്ളത്. അമ്പെയ്ത്ത് ഒരു കലയാണെന്നും അത് എല്ലാര്‍ക്കും സാധ്യമല്ലെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.