448 അടി ഉയരം, മനുഷ്യർക്ക് എത്തിപ്പെടാനാവാത്ത പിരമിഡിന് മുകളിൽ നായ; 26 മില്യൺ കാഴ്ചകർ,വൈറലായി വീഡിയോ
മനുഷ്യർക്ക് എത്തിപ്പെടാനാവാത്ത ഈജിപ്തിലെ ഖഫ്രെ പിരമിഡിന് മുകളിൽ ചുറ്റിക്കറങ്ങി നായ. യുഎസ് പാരാഗ്ലൈഡറായ മാർഷൽ മോഷറാണ് പാരാഗ്ലൈഡിംഗിനിടെ കണ്ട നായയുടെ വീഡിയോ പങ്കുവെച്ചത്. 448 അടി ഉയരത്തിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പിരമിഡാണ് ഖഫ്രെ. പിരമിഡിന് മുകളിൽ നിന്നും നായ ഇറങ്ങിവരുന്നതിന്റെ വീഡിയോയും മാർഷൽ പങ്കുവെച്ചിട്ടുണ്ട്. ഈ രണ്ട് വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 26 മില്യൺ കാഴ്ചക്കാരെ ഇതിനോടകം ആദ്യ വീഡിയോയ്ക്ക് ലഭിച്ചുക്കഴിഞ്ഞു.
Inshort: A paraglider captured video of a dog on top of the Great Pyramid of Giza, a feat humans can`t achieve. Watch the viral videos!