'തെമ്മാടികളുടെ സംരക്ഷണം വേണ്ട'; സ്വന്തം കാര്യം നോക്കിക്കോളാമെന്ന് പോലീസിനോട് ഷിയാസ്
അര്‍ദ്ധരാത്രി 12 മണിക്ക് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ പോലീസ് സാന്നിദ്ധ്യത്തില്‍ പ്രതിഷേധം നടത്തിയതില്‍ ക്ഷുഭിതനായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പോലീസുകാരെ ഷിയാസ് തെമ്മാടികൾ എന്നുവിളിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് സുരക്ഷ ആവശ്യപ്പെട്ടിട്ട് ഒരു കാര്യവുമുണ്ടായില്ലെന്നും, അര്‍ദ്ധരാത്രി പ്രതിഷേധവുമായി എത്തിയവര്‍ ഓഫീസിന് മുന്നിലുണ്ടായതെല്ലാം തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസ് സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും, പ്രവര്‍ത്തകര്‍ നെഞ്ചുവിരിച്ച് നിന്നാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: mohammed shiyas, dcc, congress protest