ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് യുവാവ് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകർത്തു

ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് യുവാവ് സ്വകാര്യ ബസിന്റെ ചില്ല് അടിച്ചുതകർത്തു. തിരുവനന്തപുരം കല്ലറ ഭരതന്നൂരിലാണ് മദ്യലഹരിയിൽ യുവാവിന്റെ ആക്രമണം. ഭരതന്നൂർ - പാലോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനുനേരെയായിരുന്നു രഞ്ജിത് എന്നയാളുടെ ആക്രമണമുണ്ടായത്. രഞ്ജിത്തിനെ പോലീസിൽ ഏൽപ്പിച്ചു.

രാവിലെ ഇതേ ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഇയാൾ തിരികെയുള്ള യാത്രയിലും ടിക്കറ്റെടുക്കാതെ ബസിൽ കയറിയത് ചോദ്യം ചെയ്തതോടെയാണ് ബസിന്റെ ചില്ല് തകർത്തത്. ബസിലുണ്ടായിരുന്ന തടിക്കഷണം കൊണ്ട് മുന്നിലെയും പിറകിലെയും ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

Content Highlights: Conductor asked for ticket man breaks bus glasses in trivandrum