മണ്ണും മനസ്സും തൊട്ടറിഞ്ഞ ജീവിതം; നെൽവിത്തുകളുടെ കാവലാൾക്ക് വിട | ചെറുവയൽ രാമൻ
വയനാടിന്റെ അപൂർവ്വങ്ങളായ നാടൻ നെൽവിത്തുകൾ വരുംതലമുറയ്ക്കായി സംരക്ഷിച്ചുപോന്ന അപൂർവ്വ വ്യക്തിത്വം- പദ്മശ്രീ ചെറുവയൽ രാമൻ. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള പുല്ലുമേഞ്ഞ തറവാട്ടു വീട്ടിൽ ശേഖരിച്ച പരമ്പരാഗത വിത്തിനങ്ങളും അറിവുകളും തേടിയെത്തിയവരിൽ ജെ.എൻ.യു കാമ്പസിലെ ഗവേഷകർ മുതൽ വിദ്യാർഥികളും നാട്ടുകാരും വരെ. വിടപറഞ്ഞ ചെറുവയൽ രാമനെന്ന മലയാളത്തിന്റെ രാമേട്ടന്റെ ലളിത ജീവിതവും കാർഷിക ദർശനങ്ങളും വിവരിച്ച് ആറ് വർഷം മുൻപ് ഒ.കെ. ജോണി തയ്യാറാക്കിയ വീഡിയോ
Content Highlights: Highlights the life and agricultural vision of Padma Shri Cheruvayal Raman., Showcases the preservation of rare indigenous paddy seeds in Wayanad