കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചതിന് കേസ്
ഇടുക്കി: ഇടുക്കി രാജാപ്പാറയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചതിന് കേസ്. വ്യവസായി തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാനുമായ റോയി കുര്യനെതിരെയാണ് ശാന്തന്‍പാറ പോലീസ് കേസ് എടുത്തത്.
ഇടുക്കിയിലെ പൊതു പ്രവർത്തകരും മത നേതാക്കളും സിനിമ താരങ്ങളും ക്ഷണിക്കപ്പെട്ട നിശാപാർട്ടി ജംഗിൾ പാലസ് റിസോർട്ടിലാണ് നടന്നത്. പാർട്ടിയുടെ ചുമതലയുള്ള ഇവന്റ് മാനേജ്‌മന്റ് ഗ്രൂപ്പ് ബെല്ലി ഡാൻസിനായി കേരളത്തിന് പുറത്തുനിന്ന് നൃത്തകിയെ എത്തിക്കുകയും ചെയ്തു. നൂറോളം പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം വിവാദമായത്.
Content Highlights: