ഭൂകമ്പത്തില്‍ 59 നിലയുള്ള ബഹുനില കെട്ടിടത്തിന്റെ സ്‌കൈ ബ്രിഡ്ജ് തകര്‍ന്നു

ബാങ്കോക്ക് : ബാങ്കോക്കിലുണ്ടായ ഭൂകമ്പത്തില്‍ ബഹുനില കെട്ടിടമായ പാര്‍ക്ക് ഒറിജിന്‍ തോങ്ലോറിന്റെ സ്‌കൈ ബ്രിഡ്ജ് തകര്‍ന്നു. കെട്ടിടസമുച്ചയത്തിലെ മൂന്നു കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ സ്‌കൈ ബ്രിഡ്ജ്. ഭയാനകമായ രീതിയില്‍ കെട്ടിടം ആടിയുലയുകയും മുകളില്‍ നിന്നും അവശിഷ്ടങ്ങള്‍ താഴേയ്ക്ക് പതിയ്ക്കുകയും ചെയ്തു. 59 നിലകളുള്ള കെട്ടിടത്തില്‍ 1182 അപ്പാര്‍ട്ട്‌മെന്റുകളുണ്ട്.

Inshort-A sky bridge connecting three buildings at the Park Origin Thonglor complex in Bangkok collapsed after an earthquake.

Content Highlights: Bangkok Sky Bridge Collapse: Park Origin Thonglor