സൗത്ത് ഏഷ്യന്‍ വുഷു ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായി അനിയന്‍ മിഥുന്‍

നേപ്പാളില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന സൗത്ത് ഏഷ്യന്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ് തൃശ്ശൂര്‍ നാട്ടിക സ്വദേശിയായ അനിയന്‍ മിഥുന്‍. ഇന്ത്യന്‍ വുഷു ചീഫ് കോച്ച് കുല്‍ദീപ് ഹാന്‍ദുവിന്റെ കീഴില്‍ ബെംഗളൂരുവില്‍ പരിശീലനത്തിലാണ് മിഥുന്‍. 

മാര്‍ച്ച് മാസം അവസാനത്തോടെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പതാകയുമായി വിജയപീഠത്തിലേറുന്നത് സ്വപ്‌നം കണ്ട് തീവ്ര പരിശീലനത്തിലാണ് മിഥുന്‍. വുഷു ചാമ്പ്യന്‍ ഷിപ്പിനു പോകുന്ന പത്ത് അംഗ ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ് മിഥുന്‍.

Content Highlights: