കണ്ണില്ലാത്ത ക്രൂരത: രൂപേഷ് കാണാതെ പടി കയറേണ്ടത് മൂന്നുനില കെട്ടിടം
ആലപ്പുഴ :90 ശതമാനം കാഴ്ചപരിമിതിയുള്ള കെഎഎസ് ഉദ്യോഗസ്ഥന് എച്ച്. രൂപേഷ് മൂന്നുനില കെട്ടിടത്തിന്റെ പടികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് മൂന്നുമാസം.അസിസ്റ്റന്റ് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറായ രൂപേഷിന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിനു സമീപമുള്ള ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലെത്താനാണ് ഈ പെടാപ്പാട്.
കൈസഹായത്തിന് ഒരാളിലെങ്കില്‍ ഓഫീസിലെത്താന്‍ കഴിയാത്ത സ്ഥിതി.പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിയിട്ടും ഇതുവരെ കണ്ടഭാവം നടിച്ചിട്ടില്ല.കെട്ടിടത്തിന്റെ താഴത്തെ നിലയിലോ സമീപത്തോ സൗകര്യമുള്ള ഓഫീസ് മുറിയൊരുക്കാന്‍ പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ട്രി, കളക്ടര്‍ക്കും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.