മ്യൂസിയത്തിൽ മാത്രം കണ്ട മുഖങ്ങൾ ജീവൻ്റെ തുടിപ്പോടെ മുന്നിൽ; വൈറലായി AI വീഡിയോ

മ്യൂസിയത്തിലെ ചില്ലിട്ട ചിത്രങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച മുഖങ്ങള്‍ ജീവന്റെ തുടിപ്പോടെ കണ്‍മുന്നില്‍. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തിരുവിതാകൂര്‍ രാജവംശത്തിലെ ഭരണകര്‍ത്താക്കള്‍ പുനര്‍ജനിച്ചപ്പോള്‍ കാണുന്നവര്‍ക്കും കൗതുകം. തിരുവനന്തപുരം സ്വദേശി യുഹാബ് ഇസ്‌മൈല്‍ നിര്‍മിച്ച വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗങ്ങളായ സ്വാതി തിരുനാള്‍ രാമ വര്‍മയുടെയും,കാര്‍ത്തിക തിരുനാള്‍ രാമവര്‍മ,ആയില്യം തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ്,  ആയില്യം തിരുനാള്‍ രാമവര്‍മ. പൂരാടം തിരുനാള്‍ സേതു ലക്ഷ്മി ഭായ്, ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പുനഃസൃഷ്ടിച്ചത്. 
 

In Short: See the Travancore royal family come alive!  An AI-powered video brings historical figures like Swati Tirunal to life. Watch now! Created by Yuhab Ismail from Thiruvananthapuram. Going viral on social media.

Content Highlights: AI Reimagines Travancore Royal Family