'പ്രേമോദാരനായ് അണയൂ....'; രാജകുമാരിയെപ്പോലെ നടി മോനിഷ, എ.ഐ റീല്‍ വൈറല്‍ | VIDEO

പ്രേമോദാരനായ് അണയൂ.... കമലദളത്തിലെ പ്രശസ്തമായ ഈ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ നടി മോനിഷയുടെ എ.ഐ. ചിത്രങ്ങളടങ്ങിയ റീല്‍ വൈറലാകുന്നു. രവിവര്‍മ ചിത്രങ്ങള്‍ക്ക് ചലനകാന്തിയേകിയ തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായായ ഗ്രാഫിക് ഡിസൈനര്‍ യുഹാബ് ഇസ്മയിലാണ് ഈ മനോഹര റീലൊരുക്കിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാമില്‍ ഒരുലക്ഷത്തിലധികം പേര്‍ ഇതിനകം റീല്‍ കണ്ടുകഴിഞ്ഞു. നഖക്ഷതങ്ങളിലെ കൗമാരക്കാരിയായ മോനിഷയെ അനുസ്മരിപ്പിക്കുന്ന റീലില്‍ രാജകുമാരിയെപ്പോലെയാണ് അവരെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കാറപകടത്തില്‍ മോനിഷയുടെ ജീവന്‍ നഷ്ടപ്പെട്ടിട്ട് ഡിസംബര്‍ അഞ്ചിന് 32 വര്‍ഷം തികയുകയാണ്. ഈ സന്ദര്‍ഭത്തിലാണ് ഡിസംബറിന്‍ നഷ്ടം എന്ന പേരില്‍ യുഹാബ് റീല്‍ തയ്യാറാക്കിയിരിക്കുന്നത്.