ചെപ്പോക്ക് സീറ്റ് നല്‍കിയില്ല; ഖുശ്ബുവിനെ നിരാശയിലാക്കി ബിജെപി
ചെപ്പോക്ക് സീറ്റ് നഷ്ടമായതില്‍ കടുത്ത നിരാശയില്‍ ഖുശ്ബു. ചെന്നൈയിലെ ചെപ്പോക്ക് മണ്ഡലത്തില്‍ കഴിഞ്ഞ ഒരു മാസമായി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി സജീവമായിരുന്നു ഖുശ്ബു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്ന് റാലികളും നടത്തിയിരുന്നു.
എന്നാല്‍ സീറ്റ് വിഭജനസമയത്ത് ചെപ്പോക്ക് മണ്ഡലം മറ്റൊരു കക്ഷിക്ക് നല്‍കുകയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധനയോടെയാണ് ഖുശ്ബു ബിജെപിയില്‍ എത്തിയത്. പാര്‍ട്ടിയിലേക്ക് എത്തി കുറച്ചു നാളുകളേ ആയിട്ടുള്ളൂവെങ്കിലും ഈ ഘട്ടത്തില്‍ തന്നെ അപമാനം നേരിടേണ്ടി വന്നതിന്റെ വിഷമത്തിലാണ് ഖുശ്ബു.
Content Highlights: