കേരളത്തിലെ മോഹൻ ഭാഗവതാവാൻ ശ്രമിക്കു‌ന്നു; പി. മോഹനനെതിരെ അബിൻ വർക്കി | VIDEO

മലബാർ മേഖലയിൽ ഹിന്ദു-മുസ്ലിം വർഗീയത ഉണ്ടാക്കാനാണ് പി. മോഹനൻ ശ്രമിക്കുന്നതെന്നും ആർ.എസ്.എസിൻ്റെ ചട്ടുകമായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ കേരളത്തിലെ മോഹൻ ഭാഗവതാവാൻ ശ്രമിക്കുകയാണ്. മോഹൻ ഭാഗവതിന്റെ സ്വഭാവവും ഭാഷയുമാണ് മോഹനന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്. പി.എ മുഹമ്മദ് റിയാസ് മെക് സെവന്‍' വ്യായാമ കൂട്ടായ്മയെ പിന്തുണച്ചപ്പോഴാണ് പി. മോഹനൻ പറയുന്നത് അത് പോപ്പുലർ ഫ്രണ്ടിന്റെ പദ്ധതിയാണെന്ന്. അപ്പോൾ മുഹമ്മദ് റിയാസ് പോപ്പുലർ ഫ്രണ്ടിന്റെ നേതാവായാണോ പി മോഹനൻ കാണുന്നത്? കാഫിർ സ്ക്രീൻഷോട്ട് ആയാലും ടിപി ചന്ദ്രശേഖരൻ വധക്കേസിനെ തുടർന്നുള്ള മാഷാ അള്ളാ സ്റ്റിക്കർ ആണെങ്കിലും ഇപ്പോൾ മെക് സെവൻ ആണെങ്കിലും പി.മോഹനന്റെ നിലപാടുകൾ എപ്പോഴും സംഘപരിവാർ നിലപാടുകളാണ്. അത് തുടർന്നുകൊണ്ടാണ് അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. അതുകൊണ്ട് മോഹനന്റെ നിലപാട് സിപിഎം സംസ്ഥാന ‌നേതൃത്വത്തിന്റെ നിലപാട് ആണോയെന്ന് അവരാണ് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിക്ക് പോലും സ്കോപ്പ് ഇല്ലാത്തൊരു വിഷയത്തിലാണ് പി. മോഹനൻ അഭിപ്രായം പറ‍ഞ്ഞ് വർ​ഗീയത കണ്ടെത്തിയത്. ഇദ്ദേഹം ആർക്ക് വേണ്ടിയാണ് നാവായി പ്രവർത്തിച്ചതെന്ന് വ്യക്തമാണ്. കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ കൃത്യമായ അന്വേഷണം നടന്നാൽ പ്രതിയെ പി മോഹനൻ്റെ കട്ടിലിനടിയിൽ നിന്നാണ് കിട്ടുക. അദ്ദേഹത്തിന്റെ കുടുംബവും ഇതിനകത്ത് പ്രതിയാകും, അബിൻ വർക്കി പറഞ്ഞു. 

Inshort: Youth Congress leader Abin varkey accuses CPM`s P. Mohanan of spreading communal hatred in Malabar, alleging his actions are aligned with the RSS.

Content Highlights: Abin varkey accuses CPM`s P. Mohanan of spreading communal hatred in Malabar