ഐ.ഐ.ടികളിൽനിന്ന് ഡ്രോപ്പൗട്ടാകുന്ന വിദ്യാർഥികളിൽ 60 ശതമാനവും സംവരണ വിഭാഗത്തിൽനിന്നെന്ന് റിപ്പോർട്ട്

ഐ.ഐ.ടികളിൽ നിന്ന് ഡ്രോപ്പൗട്ടാകുന്ന വിദ്യാർഥികളിൽ 60 ശതമാനവും സംവരണ വിഭാഗത്തിൽ നിന്നെന്ന് റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് രാജ്യസഭയിൽ കണക്കുകൾ പുറത്തുവിട്ടത്. ഡോ. വി. ശിവദാസനാണ് ചോദ്യമുന്നയിച്ചത്.

ദളിത്, ആദിവാസി വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പഠനം നിർത്തുന്നതിലധികവും. ഇതിനു പിന്നിൽ സ്വകാര്യ പ്രശ്നങ്ങളാണെന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഐ.ഐ.ടികളിൽ ജാതിവിവേചനവും മാനസിക സമ്മർദവും നേരി‌ടുന്നുണ്ടെന്ന് ദളിത് വിദ്യാർഥികൾ കാലങ്ങളായി പരാതിപ്പെടുന്നുണ്ട്. 

Content Highlights: