കിഫ്ബിയിലൂടെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പ് - മന്ത്രി ചിഞ്ചു റാണി

കിഫ്ബി വഴിയുള്ള ധനസഹായത്തിലൂടെ നമ്മുടെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയതോതിലുള്ള കുതിപ്പാണ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് ഉണ്ടായത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ നടപ്പാകുന്നു. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കുന്നു.

മന്ത്രി ചിഞ്ചു റാണിയുടെ മണ്ഡലമായ ചടയമംഗലത്ത് കിഫ്ബി വഴി ഒരുപാട് വികസന പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ചടയമംഗലം പുതിയ മിനി സിവിൽ സ്റ്റേഷന്റെ നിർമാണത്തിനായി 11.75 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സബ് രജിസ്ട്രാർ ഓഫീസിനായി 8.20 കോടിയാണ് മന്ത്രി അനുവദിച്ചത്.

അമ്പലംകുന്ന് റോഡ്, വിള പോരയിടം റോഡ് വികസനത്തിന് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ഗവൺമെന്റ് സ്‌കൂളുകളുടെ വികസനത്തിനും കെട്ടിട നിർമാണത്തിനുമായി ഓരോ കോടി വീതവും കുമ്മിൾ സർക്കാർ ഹൈ സ്‌കൾ കെട്ടിട നിർമാണത്തിന് മൂന്ന് കോടിയുമാണ് മാറ്റിയത്. കടക്കൽ യു.പി.സ്‌കൂൾ, ജി.എച്ച്.എസ്. തേവന്നൂർ, ജി.എച്.എസ്സ് കരുവന്നൂർ എന്നീ സ്‌കൂളുകൾക്കെല്ലാം മൂന്ന് കോടി വീതം നൽകി. കടക്കൽ മാർക്കറ്റ് പുതുക്കി പണിയുന്നതിനായി 3.73 കോടി കിഫ്ബി നൽകിയുട്ടുണ്ടെന്നും നിർമാണം ആരംഭിച്ചെന്നും ചിഞ്ചു റാണി പറഞ്ഞു.

Content Highlights: KIIFB has driven a major breakthrough in infrastructure development, said Minister Chinchu Rani