കൈ കൊടുക്കും, സിപിഎമ്മിനെ വലിച്ച് താഴെയിടാൻ അല്ലാതെ സഹകരിക്കാനല്ല - വത്സൻ തില്ലങ്കേരി

ശബരിയിലും ദേവസ്വം ബോർഡിന് കീഴിലുമുള്ള ക്ഷേത്രങ്ങളിൽ സിപിഎം നടത്തുന്ന കൊള്ള വിശ്വാസത്തെ തകർക്കാനുള്ള ഗൂഢോദ്ദേശത്തിന്റെ ഭാഗമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ഇത് ഒരു ആരോപണമല്ല പച്ചയായ യാഥാർത്ഥ്യമാണെന്നാണ് ഓരോ ദിവസവും വെളിപ്പെട്ടുവരുന്നത്. പ്രതിപക്ഷത്തിന്റെ പരോക്ഷ പിന്തുണയും ദൂരൂഹമൗനവുമാണ് കാര്യങ്ങൾ ഇവിടെവരെ കൊണ്ടെത്തിച്ചത്. വിശ്വാസത്തെ തകർക്കാനുള്ള ഗൂഢോദ്ദേശം സിപിഎമ്മിന് ഉണ്ട്. അത് അവരുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇപ്പോൾ വിശ്വാസമുണ്ടെന്ന് പറയുന്നത് വിശ്വാസികളെ പറ്റിക്കാൻ ഉള്ള അടവുനയമാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

ദേവസ്വം ബോർഡിനെ പാർട്ടിക്കാർക്ക് ലാഭമുണ്ടാക്കാനുള്ള കറവപശുവായാണ് സിപിഎം കാണുന്നത്. വിശ്വാസം തട്ടിപ്പാണ് എന്ന് പറയുന്നവരാണ് ദേവസ്വം ബോർഡിന് നേതൃത്വം നൽകുന്നത്. സിപിഎമ്മും കോൺഗ്രസും വർഗീയവാദികളുമായി കൂട്ടുകൂടുന്നു. വിഡി സതീശന്റെ ഇടത് ഭാഗത്ത് നിൽക്കുന്നത് ലീഗാണ്. വിഘടനവാദികളുമായി കോൺഗ്രസ് കൂട്ടുകൂടുന്നത്. സിപിഎമ്മിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇങ്ങനെ വർഗീയ സംഘടനകളുമായി കൂട്ടുകൂടുന്നവരാണ് ആർഎസ്എസിനെ വിമർശിക്കുന്നത്, വത്സൻ തില്ലങ്കേരി വിശദമാക്കി.

സിപിഎമ്മിന് കൈ കൊടുക്കും എന്നാൽ അത് വലിച്ച് താഴെയിട്ട് ചവിട്ടി കൂട്ടാനാണ്, അതല്ലാതെ സഹകരിക്കാൻ കൈ കൊടുക്കില്ലെന്നും വത്സൻ തില്ലങ്കേരി. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Content Highlights: Valsan Thillankeri accuses CPM of plundering temples under Devosom Board to shatter faith, alleging a conspiracy supported by opposition silence.