ജയചന്ദ്രൻ സർ പറഞ്ഞു ഇന്റർനാഷണൽ മണക്കുന്നുണ്ട്, അവാർഡ് വാങ്ങിക്കൂട്ടും – വൈക്കം വിജയലക്ഷ്മി
അങ്ങു വാന കോണിൽ പാടിക്കഴിഞ്ഞപ്പോൾ സംഗീത സവിധായകൻ ദീപു നൈനാൻ തോമസ് പറഞ്ഞു ഇത് ദേശീയ പുരസ്‌കാരം നേടുമെന്ന്. പല വികാരങ്ങൾ ഒന്നിച്ച് വരുന്ന പാട്ടാണ്, വല്ലാത്ത മാജിക് ഉണ്ടതിന് - പറയുകയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി മലയാളത്തിന് അഭിമാനമായി മാറിയ ഡോ. വൈക്കം വിജയലക്ഷ്മി. എആർഎം എന്ന ചിത്രത്തിലെ അങ്ങു വാന കോണിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്റർനാഷണൽ പുരസ്‌കാരങ്ങൾ വരെ സ്വന്തമാക്കുമെന്ന് സംഗീത സംവിധായകൻ എം.ജയചന്ദ്രൻ പറയാറുണ്ടെന്ന് പറയുന്നു വിജയലക്ഷ്മി. സംസ്ഥാന പുരസ്‌കാരത്തിൽ പാട്ടിന് അംഗീകാരം നേടാനായില്ലെങ്കിലും ഇത് ദേശീയ പുരസ്‌കാരത്തിന് ഉഴിഞ്ഞു വച്ചതാണെന്ന അമ്മയുടെ വാക്കുകൾ പ്രചോദനമായെന്നും അമ്മയുടെ നാക്ക് പൊന്നായെന്നും പറയുന്നു വിജയലക്ഷ്മി. ദേശീയ പുരസ്‌കാരത്തിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു പ്രിയ ഗായിക.
Content Highlights: playback singer vaikol vijayalakshmi interview