കാൻസർ ചികിത്സിച്ചു മാറ്റാം, പക്ഷേ അതിനുള്ള പണമോ? ബയോപ്സിയുടെ അവസാനം കാൻസറല്ല – ഡോ.കെ.പി. അരവിന്ദൻ

ബയോപ്സി ചെയ്യുന്നു എന്നു കേട്ടാൽ തന്നെ കാൻസറാണെന്നു കരുതുന്നവരുണ്ട്. എന്നാൽ എല്ലാ സാഹചര്യങ്ങളിലും ബയോപ്സി ചെയ്യുന്നു എന്നതിനർഥം കാൻസറാണെന്നല്ല. ത്വക് രോഗങ്ങൾ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ തുടങ്ങിയവ സ്ഥിരീകരിക്കാനും ബയോപ്സി നിർദേശിക്കാറുണ്ട്. ഇത്തരത്തിൽ വിശാലമായ രോഗനിർണയ ലോകമാണ് പാതോളജി. രോഗനിർണയത്തിലെ നട്ടെല്ല് എന്നാണ് ഈ വിഭാഗം അറിയപ്പെടുന്നത്. രക്തസാമ്പിളുകളിൽ നിന്നും ടിഷ്യൂകളിൽ നിന്നും ബോഡി ഫ്ലൂയിഡിൽ നിന്നുമൊക്കെയെടുക്കുന്ന സാമ്പിളുകളിൽ നിന്ന് രോഗനിർണയത്തിൽ എത്തുന്ന സങ്കീർണമായ പാതോളജി ഫീൽഡിനേക്കുറിച്ച് പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പതാേളജി വിഭാഗം മുൻമേധാവിയായ ഡോ. കെ.പി. അരവിന്ദൻ.

Content Highlights: Clarifies common misconceptions that a biopsy always indicates cancer, Explains the role of biopsy in diagnosing skin and autoimmune diseases, Highlights pathology as the backbone of medical diagnosis, Features insights from Dr. K.P. Aravindan, former HoD of Pathology at Kozhikode Medical College