ചോദ്യംചെയ്യലിനിടെ ഐജി ഹേമചന്ദ്രൻ മുഖത്തടിച്ചു, ഉമ്മൻ ചാണ്ടിയുടെ കുടുംബം അവഗണിച്ചു – ടെനി ജോപ്പൻ

13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ വെളിപ്പെടുത്തലുകളുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റായിരുന്ന ടെനി ജോപ്പൻ. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ക്രൂശിക്കാനാണ് തന്നെ കേസിൽ കുടുക്കിയതെന്നും അറസ്റ്റിന് മുമ്പുള്ള ചോദ്യം ചെയ്യലിനിടെ അന്നത്തെ ഐജി ഹേമചന്ദ്രൻ മുഖത്തടിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഹൈക്കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ടെനി ജോപ്പൻ്റെ പ്രതികരണം. സോളാർ കേസ്, അന്വേഷണ നടപടികൾ, ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം, 13 വർഷത്തെ നിയമപോരാട്ടം, താനും കുടുംബവും അനുഭവിച്ച മാനസിക സംഘർഷങ്ങൾ എന്നിവയെക്കുറിച്ച് ടെനി ജോപ്പൻ മാതൃഭൂമി ഡോട്ട്കോമിനോട് മനസുതുറക്കുന്നു.

Content Highlights: Tenny Joppan cleared of all charges in the Solar Scam case after 13 years. Claims he was framed to politically target former CM Oommen Chandy. Alleges physical mistreatment by IG Hemachandran during interrogation. High Court granted permission to remove his name from the accused list. Reflects on the mental trauma faced by him and his family over the last decade.