രാഷ്ട്രീയത്തിലേക്കില്ല, മടുത്തു, ഇനിയൊരു ഹ്യൂമർ സിനിമ ചെയ്യണം- സംവിധായകൻ രാമസിംഹൻ | Interview Part 1

കേരളത്തിൽ ജനപക്ഷത്ത് നിൽക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമില്ലെന്നും സ്വന്തം താൽപര്യങ്ങൾക്ക് മാത്രമാണ് പ്രമുഖ രാഷ്ട്രീയപ്രവർത്തകർ പ്രാധാന്യം നൽകുന്നതെന്നും സംവിധായകൻ രാമസിംഹൻ (അലി അക്ബർ).  കലാകാരൻമാരെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനറിയുന്ന ഒരേയൊരു പാർട്ടി സി പി എം ആണ്. ഭീമൻ രഘുവിനേയും രാജസേനനേയും രാഷ്ട്രീയമായി ഉപയോഗിക്കാതിരുന്നത് സുരേന്ദ്രന് പറ്റിയ ഏറ്റവും വലിയ തെറ്റാണ്. അലി അക്ബറിൽ നിന്ന് രാമസിംഹനിലേക്ക് ചെറിയൊരു ദൂരമേയുള്ളൂവെന്നും പക്ഷെ അതിനുപിന്നിൽ 20 കൊല്ലത്തെ പഠനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്തും രാഷ്ട്രീയ രംഗത്തും ദീർഘകാലമായി പ്രവർത്തിക്കുന്ന സംവിധായകൻ രാമസിംഹൻ മനസുതുറക്കുന്നു.

Content Highlights: ramasimhan talks about his politics and movies interview part one