പ്രൊജക്ട് ചീറ്റയ്ക്ക് പിന്നിലെ അറിയാക്കഥകൾ | ഇന്ത്യൻ കടുവകൾ കംബോഡിയയിലേക്ക്

ഇന്ത്യയുടെ വന്യജീവി സംരക്ഷണത്തിൽ പുതിയ അധ്യായം തുറന്ന പ്രൊജക്ട് ചീറ്റ നാല് വർഷം പിന്നിടുമ്പോൾ ആ പദ്ധതിക്ക് പിന്നിലെ പരിശ്രമങ്ങളെക്കുറിച്ച് പറയുകയാണ് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ ഐ.ജി. സ്ഥാനത്തെത്തുന്ന ആദ്യ മലയാളി ഉദ്യോഗസ്ഥനും പ്രൊജക്ട് ചീറ്റയുടെ മേൽനോട്ടത്തിൽ നിർണായക പങ്കുവഹിക്കുന്നതുമായ സഞ്ജയൻ കുമാർ ഐ.എഫ്.എസ്. രാജ്യത്ത് നിന്ന് തന്നെ അപ്രത്യക്ഷമായ ചീറ്റകളുടെ ഇപ്പോഴത്തെ എണ്ണം 52 തികയുമ്പോൾ ലോകത്ത് തന്നെ ആദ്യത്തെ ഭൂഖണ്ഡാന്തര മാറ്റിപ്പാർപ്പിക്കൽ (continental translocation) വലിയ വിജയമാണെന്ന് സഞ്ജയൻ കുമാർ പറയുന്നു. കടുവകൾ അപ്രത്യക്ഷമായ കംബോഡിയയിലേക്ക് ഇന്ത്യ കടുവകളെ നൽകാനുള്ള മറ്റൊരു പദ്ധതിക്ക് ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Project Cheetah reaches a milestone of 52 cheetahs in India after four years. First successful continental translocation in global wildlife history. Sanjay Kumar IFS highlights the operational success of the project. Ongoing discussions for India to export tigers to Cambodia to revive their population.