‘ഗോവിന്ദൻ പറയുന്ന കാര്യങ്ങളിൽ വിശ്വാസ്യതയില്ല, കോടിയേരി ബാലകൃഷ്ണന് ബദലാകാനും ഗോവിന്ദന് കഴിയില്ല’
കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരുന്നെങ്കിൽ ഞാനടക്കമുള്ള പ്രവർത്തകർക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് പി.കെ.ശശി. കോടിയേരി ബാലകൃഷ്ണന് ബദലാകാൻ എം.വി. ഗോവിന്ദന് കഴിയില്ലെന്നും അയാൾ പറയുന്നതിന് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരായ പീഡനപരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. സ്പിരിറ്റ് മാഫിയ ആരോപണങ്ങളിൽ പാലക്കാട് ജില്ലാ സെക്രട്ടറി സി.എൻ.സുരേഷ് ബാബുവിനെ വെല്ലുവിളിക്കുകയാണ് ശശി. മാതൃഭൂമി ഡോട്ട്കോം ഓപ്പൺ ഹാർട്ടിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പി.കെ.ശശിയുടെ തുറന്നുപറച്ചിൽ.
