മത്സ്യം മാത്രമല്ല നമ്മുടെ ശരീരത്തിലേക്ക് കെമിക്കലുകൾ കൊണ്ടുവരുന്നത്- പ്രൊഫ.അനു ഗോപിനാഥ്
കഴിഞ്ഞ മൂന്നാഴ്ചക്ക് ഉള്ളിൽ രണ്ട് കപ്പൽ അപടങ്ങളാണ് നമ്മൾ കണ്ടത്. കേരളതീരം ഇതുവരെ നേരിട്ടിട്ടില്ലാത്ത രണ്ട് കപ്പൽ അപകടങ്ങൾ. ഒന്ന് എൽസ എന്ന ലൈബേരിയൻ കപ്പൽ. അടുത്തത് സിംഗപ്പൂർ കപ്പലായ വാൻഹായ് തീപിടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ രണ്ടാമത്തെ ദുരന്തം. ആദ്യത്തേത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ല എന്നായിരുന്നു നിഗമനമെങ്കിൽ രണ്ടാമത്തേതിനെകുറിച്ച് സംസാരിക്കുമ്പോൾ തന്നെ ജനങ്ങൾക്കിടയിൽ വലിയ ആശങ്കകളാണ് ഉള്ളത്.
ആദ്യത്തേത് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയുള്ള തീരപ്രദേശത്തെയാണ് കൂടുതൽ ബാധിച്ചത്. രണ്ടാമത്തേത് ബേപ്പൂരാണ് ഉണ്ടായതെങ്കിലും ഇത് ബേപ്പൂർ മുതൽ കൊച്ചി വരെയുള്ള തീരപ്രദേശങ്ങളെയാണ് കൂടുതലായി ബാധിക്കാൻ പോകുന്നത്. ആദ്യത്തേത് ആലപ്പുഴയിൽ നിന്ന് ഏകദേശം ഒരു 13 നോട്ടിക്കൽ മൈൽ ദൂരത്താണ് കപ്പൽ മറിഞ്ഞത്. വാൻഹായ് ബേപ്പൂരിൽ നിന്ന് ഏകദേശം ഒരു 70 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് തീപിടിച്ചിരിക്കുന്നത്. ഈ രണ്ടു ദുരന്തങ്ങളും തീർച്ചയായിട്ടും പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. പക്ഷേ രണ്ട് ദുരന്തങ്ങൾക്കും അവക്കുണ്ടായ ആഘാതത്തിന് കുറച്ച് വ്യത്യാസങ്ങളുമുണ്ട്.
എങ്ങനെയാണ് കേരള ജനത ഈ രണ്ട് അപകടത്തേയും നേരിടേണ്ടത്? സമുദ്രത്തിനും സമുദ്രത്തിലെ ആവാസ വ്യവസ്ഥയേയും കപ്പൽ അപകടം എത്തരത്തിലാകും ബാധിക്കുകയെന്നതിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ പ്രൊഫസറായ അനു ഗോപിനാഥ്.
മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പ്രശ്നത്തിലുപരി അവരുടെ ഉപജീവനത്തിന് ഇത് ദൂരവ്യാപമായി എത്തരത്തിലാകും ബാധിക്കുക എന്നുള്ളത് കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു സയന്റിഫിക് സ്റ്റഡി മാത്രമല്ല ഒരു എക്കോണമിക് സർവേയും കൂടെ നടത്തിക്കൊണ്ട് വേണം ഭാവിയെ മുന്നിൽ കാണേണ്ടതെന്നുകൂടി പറയുകയാണ് അവർ.
Inshort-Two major ship accidents off the Kerala coast caused environmental and economic concerns. Experts discuss the impact on fishing communities and the ecosystem.
Content Highlights: Kerala Ship Accidents: Environmental Impact & Health Concerns