ഭാഗ്യത്തിന് കിട്ടിയ അവസാന സീറ്റ്, പിന്നെ നിർഭാഗ്യമായി; കാണ്ഡഹാർ വിമാന റാഞ്ചലിൽ പെട്ട മലയാളി പറയുന്നു

കാൽ നൂറ്റാണ്ടുമുൻപാണ് രാജ്യത്തെ നടുക്കിയ കാണ്ഡഹാർ വിമാന റാഞ്ചൽ നടന്നത്. 1999 ഡിസംബർ 24-ന്. 176 യാത്രക്കാരുമായി പോയ ഒരു ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടു. ഭീകരർ റാഞ്ചിക്കൊണ്ടുപോയ വിമാനത്തിലെ ഏക മലയാളിയായിരുന്നു ക്യാപ്റ്റൻ രവികുമാർ. രാജ്യത്തിന് തന്നെ നാണക്കേടായി മാറിയ വിമാനറാഞ്ചലിന് പിന്നാലെ രക്ഷപ്പെട്ട് പാകിസ്താനിലേക്ക് തിരികെ പോയ മൗലാനാ മസൂദ് അസ്ഹർ ജയ്ഷ്-ഇ-മുഹമ്മദ് എന്ന തീവ്രവാദ സംഘടന സ്ഥാപിക്കുകയായിരുന്നു. ഒടുവിൽ ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷെ മുഹമ്മദ് കൊടുംഭീകരൻ അബ്ദുൾ അസർ റൗഫ് കൊല്ലപ്പെട്ടപ്പോൾ അന്ന് ഇരയാക്കപ്പെട്ടവർക്കുള്ള നീതി ലഭിച്ചുവെന്ന് പറയുകയാണ് എറണാകുളം സ്വദേശിയായ ക്യാപ്റ്റൻ രവി കുമാർ.

മൂന്ന് തീവ്രവാദികൾക്ക് പകരമായി യാത്രക്കാരെ മോചിപ്പിക്കാമെന്നായിരുന്നു അവരുടെ ആവശ്യം. ഹർക്കത്ത് ഉൾ മുജാഹുദ്ദീൻ സ്ഥാപകൻ മൗലാന മസൂദ് അസ്ഹർ, കശ്മീരിൽ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ മസൂദ് അസ്ഹറിൻ്റെ അനുയായി ബ്രിട്ടീഷ് പൗരനായ അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്,  തീവ്രവാദി ഗ്രൂപ്പ് അൽ-ഉമർ മുജായ്ദീൻ മുഖ്യ കമാൻഡർ മുസ്താഖ് അഹമ്മദ് സർഗർ എന്നിവരായിരുന്നു അത്. ഒടുവിൽ കനത്ത സമ്മർദ്ദം കാരണം ഇന്ത്യൻ സർക്കാരിന് ഇത് അനുവദിക്കേണ്ടി വന്നു. ഡിസംബർ 31-ന്, തടവുകാരെ മോചിപ്പിക്കുകയും വിമാനത്തിലുള്ളവരെ സ്വതന്ത്രരാക്കുകയും ചെയ്തു. മരണം മുന്നിൽക്കണ്ട ആ ഏഴു ദിവസങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ക്യാപ്റ്റൻ രവികുമാർ.

വിമാനത്തിലുണ്ടായിരുന്നവരുടെ കാര്യം പരിതാപകരമായിരുന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. ടോയിലറ്റുകൾ നിറഞ്ഞുകവിഞ്ഞിരുന്നു.  മരണമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് പലരും വിശ്വസിച്ച ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുകയാണ് ക്യാപ്റ്റൻ രവി കുമാർ. 

Content Highlights: kandahar hijack survivor captain ravi kumar recalls 1999 nightmare