തെലങ്കാന ബൊമ്മലു ഞാന്‍ പാടിയാ ശരിയാവുമോ എന്നു ചോദിച്ചു, വിഷ്ണു പറഞ്ഞു... | K.G.Markose | TuneTalks

.
.

ഗാനമേളകളിലൂടെ സിനിമാരംഗത്തേക്ക് വരുകയും ഒരുപാട് പാട്ടുകള്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുകയും ചെയ്ത അനുഗ്രഹീത ഗായകനാണ് കെ ജി മാര്‍ക്കോസ്. 1982-ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന സിനിമയിലെ കന്നിപ്പൂമാനം കണ്ണുംനട്ട് എന്ന മെലഡിയിലൂടെയാണ് കെ ജി മാര്‍ക്കോസ് ചലച്ചിത്രഗാന രംഗത്തേക്ക് വരുന്നത്. ഇടയ്ക്ക് വച്ച് സിനിമാരംഗത്തുനിന്ന് വിട്ടുനില്‍ക്കേണ്ടി വന്നെങ്കിലും കെ ജി മാര്‍ക്കോസിന്റെ പാട്ടുകള്‍ എന്നും പ്രായ വ്യത്യാസമില്ലാതെ ആസ്വാദകര്‍ നെഞ്ചേറ്റി നടക്കുന്നവയാണ്. വർഷങ്ങള്‍ക്ക് ശേഷം ന്യൂ ജനറേഷന്‍ സിനിമയില്‍ പാടിയിരിക്കുകയാണ് 65കാരനായ കെ ജി മാര്‍ക്കോസ്.

Content Highlights: K.G.Markose Interview, tune talks, premalu movie, bommalu song