ജനങ്ങൾക്ക് വേണ്ടത് മാറ്റമാണ്, ട്വന്റി20യുടെ 'ഇൻഫ്ലുവൻസർ' സ്ഥാനാർഥി ആതിര പറയുന്നു

ട്വന്റി20യുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി മാറുകയാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ആതിര ഡി നായർ. കിഴക്കമ്പലം മോഡൽ ഏറ്റുമാനൂർ കൊണ്ട് വരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് പറയുന്നു ആതിര. 2500 രൂപ ഉണ്ടെങ്കിൽ ഒരു മനുഷ്യന് ജീവിക്കാം എന്ന് തെളിയിച്ച സ്ഥലമാണ് കിഴക്കമ്പലം. അത് തെളിയിപ്പിച്ചു കൊടുത്ത ആളാണ്‌ സാബു ജേക്കബ്. അദ്ദേഹത്തിനൊപ്പമാണ് ഞാൻ നിൽക്കുന്നത്. അതിൽ അഭിമാനം മാത്രമാണെന്നും പറയുകയാണ് ആതിര.