ആ സിനിമാ പരസ്യവും റുഷ്ദിയും തമ്മിലെന്ത്? | Nothing personal
സിനിമാ പരസ്യത്തിലെ കുഴി മുതല്‍ സല്‍മാന്‍ റുഷ്ദിയുടെ നേര്‍ക്ക് നടന്ന ആക്രമണം വരെ സമകാലിക ജീവിതത്തില്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇന്നിപ്പോള്‍ നമ്മുടെ സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഒരു സിനിമ പരസ്യം പോലും സഹിഷ്ണുതയോടെ കാണാന്‍ നമുക്കാവുന്നില്ല. എന്നെ വെറുതെ വിടരുതെന്നാണ് നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞത്. ഗാന്ധിയും അംബദ്കറും നെഹ്രുവും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സുവര്‍ണ്ണ രേഖകളാണ്. മറ്റൊരു പേരില്‍ തന്നെത്തന്നെ വിമര്‍ശിച്ചുകൊണ്ട് ലേഖനമെഴുതിയ ആളാണ് നെഹ്രു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ സീസര്‍മാര്‍ വേണ്ട എന്നാണ് അന്ന് നെഹ്രു പറഞ്ഞത്. പക്ഷേ, പിതാവ് നടക്കാന്‍ മടിച്ച വഴിയിലൂടെ മകള്‍ നടന്നു. രാജ്യം അടിയന്തരവാസ്ഥയിലേക്ക് വലിച്ചെറിയപ്പെട്ടു. ഇന്ദിര പക്ഷേ, പിന്നീടതില്‍ ഖേദിച്ചു... കാണാം നത്തിങ് പേഴ്‌സണല്‍.
Content Highlights: Salman Rushdie, jawaharlal nehru, Kunchako Boban, Niteesh Kumar, Nothig Personal