കടലിനോട് പോരാടി ഡച്ചുകാര്‍ ഉണ്ടാക്കിയ സാമ്രാജ്യം; നെതര്‍ലന്‍ഡ്സ് | Inside Out

കടലിനോട് പോരാടി ഡച്ചുകാര്‍ ഉണ്ടാക്കിയ സാമ്രാജ്യം, നെതര്‍ലന്‍ഡ്സ്. മൂന്നിലൊന്ന് പ്രദേശവും സമുദ്രനിരപ്പിന് താഴെയുള്ള ഒരു രാജ്യം കടലില്‍ മുങ്ങിപ്പോവാതെ നിലനിര്‍ത്തുന്ന ഡച്ചുകാരുടെ എഞ്ചിനീയറിങ് ബുദ്ധി. ഒരൊറ്റ മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങിപ്പോവുന്നത് കണ്ടുമടുത്തവര്‍ക്ക് ഈ രാജ്യത്തുനിന്ന് പഠിക്കാനേറെയുണ്ട്. 

കടലും കായലും ഒക്കെ തുരുത്തുകളാക്കി വറ്റിച്ച് ഒന്നോ പത്തോ ഏക്കറല്ല നൂറുകണക്കിന് ഏക്കറാണ് കരഭൂമിയാക്കി രാജ്യത്തോട് ചേര്‍ത്തത്. അതെങ്ങനെ സാധിച്ചുവെന്നും നെതര്‍ലന്‍ഡ്സുകാരുടെ ഓറഞ്ച് പ്രേമവുമാണ് ഈ ലക്കം ഇന്‍സൈഡ് ഔട്ടിലുള്ളത്.

Content Highlights: an empire built by dutch fighting the mighty sea netherlands inside out